മയൂരസന്ദേശകനും കേരളകാളിദാസനെന്ന അപരനാമധാരിയുമായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തും തിരുവല്ലക്കടുത്തുള്ള അയിരൂര്‍ ദേശത്ത് കുറ്റിക്കണ്ടത്തിലച്ചനെന്നറിയപ്പെടുന്ന കുറ്റിക്കണ്ടത്തില്‍ കൊല്ലകുഴിയില്‍ അലക്സാണ്ടര്‍ കശ്ശീശയാല് ദേശത്ത് വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് കെവിഎം എല്‍പി സ്കൂള്‍. 100 വര്‍ഷത്തിലേറെയായി വിവിധ പൗര പ്രമുഖന്മാര് ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് വിദ്യ പകര്‍ന്ന് നല്കിയ വിദ്യാലയ മുത്തശ്ശിയാണിത്.